മനുഷ്യന്‍ എത്ര നിസാരന്‍


ദൈവം അജയ്യനും അദ്വിതീയനും അതുല്യനും ഒക്കെയാകുന്നു എന്ന കാര്യം തെളിയിക്കുവാന്‍ മനുഷ്യരെ ഞങ്ങളുടെ ദുര്‍ബ്ബലതയും നിസാരതയും ബോധ്യപ്പെടുത്താറുണ്ട്‌ ദൈവം. മനുഷ്യര്‍ക്ക്‌ വിശ്വാസമുണ്ടെങ്കിലും ചില നേരങ്ങളിലെങ്കിലും താന്‍ എല്ലാം തികഞ്ഞവനാണ്‌ എന്നും തന്റെ അറിവ്‌ കൊണ്ടും താന്‍ നേടിയ സമ്പത്ത്‌ കൊണ്ടും എല്ലാറ്റിനെയും അതിജയിച്ചു കളയാം എന്നും പലപ്പോഴും മനുഷ്യന്‍ വ്യഥാ വിചാരപ്പെട്ട്‌ പോകും. മനുഷ്യന്റെ ഈ അവസ്ഥയെയും ഖുര്‍ആന്‍ തന്നെ നമുക്ക്‌ മുമ്പില്‍ അനാവരണം ചെയ്യുന്നു. മനുഷ്യന്‌ ഒരു ദുരിതം വന്ന്‌ ഭവിച്ചാല്‍ അവന്‍ പാര്‍ശ്വത്തില്‍ ചരിഞ്ഞും ഇരുന്നും നിന്ന്‌ കൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുന്നു.നാം എത്രകണ്ടു പടിത്തങ്ങള്‍ നടത്തിയാലും എത്രത്തോളം ശാസ്‌ത്രീയ പുരോഗതി നേടിയെടുത്താലും നമുക്ക്‌ ചെറിയ ഏതെങ്കിലും ഒരു അസ്വസ്ഥതയോ ആപത്തോ വന്നെത്തിയാല്‍ നമ്മുടെ നിലപാട്‌ മാറുകയായി. ദൈവത്തിന്റെ മുമ്പില്‍ കേഴുകയായി. ഈ സംഭവിച്ച ആപത്ത്‌ നീങ്ങിക്കഴിയുമ്പോള്‍ നാം വീണ്ടും ദൈവത്തിന്റെ വഴിയില്‍ നിന്നും തെറ്റുകയായി. പ്രാര്‍ത്ഥിച്ചിരുന്ന നമ്മളെല്ലാം പിന്നീട്‌ അഹങ്കാരികളായി മാറുന്നു. ഇതിനാണ്‌ മനുഷ്യന്‍ നിസാരരെന്ന്‌ ഖുര്‍ആന്‍ പറയുന്നത്‌. അതിന്‌ ഏറ്റവും വലിയ ഉദാഹരണം അല്ലാഹു ഖുര്‍ആനിലൂടെ നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നുണ്ട്‌. ആദാമിന്റെ രണ്ട്‌ മക്കളുടെ കഥയില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലുന്നു. എന്നിട്ട്‌ തന്റെ സഹോദരന്റെ ശവശരീരവുമായി അവന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്‌. എന്ത്‌ ചെയ്യും. എങ്ങനെയാണ്‌ മറവ്‌ ചെയ്യുക. ഒന്നും അറിയില്ല. ആദ്യത്തെ സംഭവമല്ലേ . അപ്പോഴാണ്‌ ഒരു കാക്ക മറ്റൊരു കാക്കയുടെ ബോഡി മറവ്‌ ചെയ്യുന്നത്‌ ശ്രദ്ധയില്‍ പെടുന്നത്‌. കാക്കയില്‍ നിന്നും മനുഷ്യന്‍ ആദ്യ പാഠം പഠിക്കുകയാണ്‌. അല്ലാഹുവാണ്‌ ആ കാക്കയെ അയച്ചത്‌. ഈ സംഭവം കണ്ട മനുഷ്യന്‍ ഇങ്ങനെ വിലപിക്കുകയാണ്‌. ഹോ ഈ കാക്കയെക്കാള്‍ കഴിവ്‌കെട്ടവനായല്ലോ ഞാന്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌