പോസ്റ്റുകള്‍

മനുഷ്യന്‍ എത്ര നിസാരന്‍

ഇമേജ്
ദൈവം അജയ്യനും അദ്വിതീയനും അതുല്യനും ഒക്കെയാകുന്നു എന്ന കാര്യം തെളിയിക്കുവാന്‍ മനുഷ്യരെ ഞങ്ങളുടെ ദുര്‍ബ്ബലതയും നിസാരതയും ബോധ്യപ്പെടുത്താറുണ്ട്‌ ദൈവം. മനുഷ്യര്‍ക്ക്‌ വിശ്വാസമുണ്ടെങ്കിലും ചില നേരങ്ങളിലെങ്കിലും താന്‍ എല്ലാം തികഞ്ഞവനാണ്‌ എന്നും തന്റെ അറിവ്‌ കൊണ്ടും താന്‍ നേടിയ സമ്പത്ത്‌ കൊണ്ടും എല്ലാറ്റിനെയും അതിജയിച്ചു കളയാം എന്നും പലപ്പോഴും മനുഷ്യന്‍ വ്യഥാ വിചാരപ്പെട്ട്‌ പോകും. മനുഷ്യന്റെ ഈ അവസ്ഥയെയും ഖുര്‍ആന്‍ തന്നെ നമുക്ക്‌ മുമ്പില്‍ അനാവരണം ചെയ്യുന്നു. മനുഷ്യന്‌ ഒരു ദുരിതം വന്ന്‌ ഭവിച്ചാല്‍ അവന്‍ പാര്‍ശ്വത്തില്‍ ചരിഞ്ഞും ഇരുന്നും നിന്ന്‌ കൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുന്നു.നാം എത്രകണ്ടു പടിത്തങ്ങള്‍ നടത്തിയാലും എത്രത്തോളം ശാസ്‌ത്രീയ പുരോഗതി നേടിയെടുത്താലും നമുക്ക്‌ ചെറിയ ഏതെങ്കിലും ഒരു അസ്വസ്ഥതയോ ആപത്തോ വന്നെത്തിയാല്‍ നമ്മുടെ നിലപാട്‌ മാറുകയായി. ദൈവത്തിന്റെ മുമ്പില്‍ കേഴുകയായി. ഈ സംഭവിച്ച ആപത്ത്‌ നീങ്ങിക്കഴിയുമ്പോള്‍ നാം വീണ്ടും ദൈവത്തിന്റെ വഴിയില്‍ നിന്നും തെറ്റുകയായി. പ്രാര്‍ത്ഥിച്ചിരുന്ന നമ്മളെല്ലാം പിന്നീട്‌ അഹങ്കാരികളായി മാറുന്നു. ഇതിനാണ്‌ മനുഷ്യന്‍ നിസാരരെന്ന
​ ഖുര്‍ആന്‍ ചിന്തകള്‍ - നീട്ടിവയ്‌ക്കുന്നതെന്തിന്‌   ...ഒരാള്‍ പറയുന്നു :അടുത്ത ഒന്നാം തീയതി മുതല്‍ ഞാനൊരു പുതിയ മനുഷ്യനാവും.ജീവിതത്തിലെ അടുത്ത നിമിഷം നാം ഉണ്ടാകും എന്നതിന്‌ എന്താണൊരു ഉറപ്പ്‌? നല്ല കാര്യം തുടങ്ങാന്‍ നീട്ടിവയ്‌ക്കേണ്ടതില്ല... നല്ലത്‌ നേടാന്‍ പ്രതിജ്ഞ ചെയ്യുന്നെങ്കില്‍ അതിപ്പോഴേ ആകരുതോ ? സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ പൂര്‍ണ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌

Huda Info Solutions

Huda Info Solutions